Thursday, August 27, 2026

കോടതിയോട് ആദരവ്; പോരാട്ടം തുടരും, പിന്തുണ വേണം’; ഹര്‍ജി തള്ളിയതില്‍ പ്രതികരണവുമായി അഡ്വ. സി ഷുക്കൂര്‍

Date:

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ആവശ്യപ്പെട്
നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി അഭിഭാഷകന്‍ അഡ്വ. സി. ഷുക്കൂര്‍. ഹര്‍ജി ഫയല്‍ ചെയ്തതുമുതല്‍ വിഷയത്തില്‍ സജീവമായ ചര്‍ച്ച നടന്നുവെന്നത് തന്നെ പോസിറ്റീവായ കാര്യമായി താന്‍ കാണുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്രൗഡ് ഫണ്ട് പിരിക്കുന്നതില്‍ നിരീക്ഷണം വേണെന്ന തന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയില്‍ പണം നല്‍കിയിട്ടുണ്ട്. ഹര്‍ജി സമര്‍പ്പിച്ച നിലയില്‍ വീണ്ടും പണം നല്‍കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതു നല്‍കുന്നതില്‍ സന്തോഷമേയുളൂ. പോരട്ടം തുടരും. പിന്തുണ വേണം. കോടതിയോട് ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ.എ.ജയശങ്കരൻ.നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെടുന്നതിന് തെളിവുകളൊന്നും നൽകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് പ്രശസ്തി ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. കോടതിയുടെ സമയം വെറുതെ പാഴാക്കുകയാണെന്നും കോടതി വാക്കാൽ വിമർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗൂഡല്ലൂരിലെ 48 മണിക്കൂർ ബന്ദ് : കേരളത്തിൽ നിന്ന് ഊട്ടി, മൈസൂർ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ  ഇതുവഴിയുള്ള...

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...