Monday, October 12, 2026

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

Date:

കോഴിക്കോട് :  സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാളെ കൂടി  കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. സാമ്പിളുകളുടെ പരിശോധനാ ഫലവും താമരശ്ശേരിയിൽ രോഗം സ്ഥിരീകരിച്ച സ്ഥലത്തു നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം ശേഖരിച്ച സാമ്പിൾ ഫലവും ലഭ്യമായിട്ടില്ല.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിതയിലുള്ളത്.ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ഉൾപ്പെടുന്നു.

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...