Tuesday, November 10, 2026

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് നവം.12 ന് ; നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം

Date:

തിരുവനന്തപുരം : യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12 ന് ഓട്ടോ ടാക്സി പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ.  ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചിട്ട് നാലര വർഷം കഴിഞ്ഞുവെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാലര വർഷത്തിനിടയിൽ 16 തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. ഇൻഷുറൻസ് പ്രീമിയവും വർദ്ധിപ്പിച്ചു. എല്ലാ നിരക്കുകളും വലിയ രീതിയിൽ വർദ്ധിച്ചുവെന്നും നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ വരുമാനം കൊണ്ട് ജീവിക്കാൻ സാധിക്കുന്നതല്ല. മന്ത്രിയുമായി ചർച്ച ചെയ്യാൻ ബന്ധപ്പെട്ടിരുന്നെങ്കിലും സർക്കാർ തയ്യാറാകുന്നില്ല. കേരളത്തേക്കാൾ വില സൂചിക കുറഞ്ഞ തമിഴ്നാട്ടിൽ പോലും മിനിമം തുക 50 ആയി വർദ്ധിപ്പിച്ചുവെന്ന് നേതാക്കൾ പറഞ്ഞു.

Share post:

Popular

More like this
Related

‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി...

‘അധികാരത്തിൽ വന്നാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിൻ്റെ ആഗോള തലസ്ഥാനമാക്കും’: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്.പി)  അധികാരത്തിലെത്തിയാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിന്റെ ആഗോള...