Tuesday, November 10, 2026

‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

Date:

കൊച്ചി : ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോട്ടലുകള്‍ക്ക് പോലീസ് നല്‍കിയ നോട്ടീസും കോടതി റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.  കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല.എഫ്എല്‍-3 ലൈസന്‍സ് പ്രകാരം ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികളുടെ മറവില്‍ വ്യാപകമായി ലഹരി ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നുണ്ടെന്നും ഇത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വഴിവെക്കുന്നുണ്ടെന്നുമാണ് പോലീസ് കോടതിയില്‍ വാദിച്ചത്. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണമെന്ന് പറഞ്ഞ കോടതി, ശബ്ദമലിനീകരണമുണ്ടെങ്കില്‍ പോലീസിന് ഇടപെടാമെന്നും വ്യക്തമാക്കി.

ഫീസ് അടച്ച് ഹോട്ടലിന് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ബാര്‍ ഹോട്ടലുകള്‍ 12 മണി വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ എന്നായിരുന്നു പോലീസ് നോട്ടീസ്. പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്നും അങ്ങനെ ചട്ടം നിലവിൽവന്നാൽ മാത്രമെ പോലീസിന് കാര്യങ്ങളിൽ ഇടപെടാൻ സാധിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് നവം.12 ന് ; നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12 ന്...

‘അധികാരത്തിൽ വന്നാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിൻ്റെ ആഗോള തലസ്ഥാനമാക്കും’: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്.പി)  അധികാരത്തിലെത്തിയാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിന്റെ ആഗോള...