Tuesday, November 10, 2026

യുഡിഎഫ് യോഗം ചേരാത്തത് എന്തെന്ന് കൺവീനർക്ക് അറിയില്ല; ‘ചെയർമാനോട് ചോദിക്കണം’ – മുഖ്യമന്ത്രിയ്ക്കെതിരെ അതൃപ്തി വീണ്ടും  പരസ്യമാക്കി അടൂർ പ്രകാശ്

Date:

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങളിലും അഭിപ്രായങ്ങളിലും ഉറച്ച് യു ഡി എഫ് കൺവീനർ ആടൂർ പ്രകാശ്. യു.ഡി.എഫ്. യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയോടുള്ള അതൃപ്തി ഒന്നുകൂടി  പരസ്യമാക്കി അടൂർ പ്രകാശ്. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത് എന്നും അടൂർപ്രകാശ് പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

മന്ത്രിമാർക്ക് അതൃപ്തി ഉണ്ടോ എന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. ചില അഭിപ്രായങ്ങൾ ഞാൻ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്- അടൂർ പ്രകാശ് പറഞ്ഞു. പാർട്ടി അറിയാതെയാണ് മുഖ്യമന്ത്രി പല തീരുമാനമെടുക്കുന്നത് എന്നവിമർശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, കാര്യങ്ങളൊക്കെ പുറത്തുവരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു ഡി എഫ് കൺവീനർ എന്നതു കൊണ്ട് മാത്രം എന്നെ എല്ലാം അറിയിക്കണം എന്നില്ലല്ലോ എന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

ബോർഡ് കോർപ്പറേഷനിലെ അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് സർക്കാരാണ് തീരുമാനമെടുക്കേണ്ടത് കെപിസിസി അദ്ധ്യക്ഷൻ മന്ത്രിസഭയിൽ ഉള്ള ആളാകുമോ എന്ന കാര്യം എനിക്കറിയില്ലയെന്നും ഉടൻ തീരുമാനം ഉണ്ടാകണം എന്നതാണ് തൻ്റെ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.  വിവാദമായ ജി എൻ എ കരാറിലും മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ് വിരൽചൂണ്ടി. വിവരങ്ങൾ പുറത്തു വിടാൻ മഖ്യമന്ത്രി തയ്യാറാകണം എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.

Share post:

Popular

More like this
Related

‘അധികാരത്തിൽ വന്നാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിൻ്റെ ആഗോള തലസ്ഥാനമാക്കും’: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്.പി)  അധികാരത്തിലെത്തിയാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിന്റെ ആഗോള...

മട്ടന്നൂരിൽ അമ്മയേയും മകനേയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

മട്ടന്നൂർ : മട്ടന്നൂരിൽ അമ്മയേയും മകനേയും വെട്ടേറ്റ നിലയിൽ കണ്ടെത്തി. ജ്യോതി...

‘സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ല’;  വന്ദേമാതരം വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ലെന്ന്...