Tuesday, November 10, 2026

‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി

Date:

കൊച്ചി: ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അറസ്റ്റിലായ യുവനടിയുടെ മൊഴി. ഓഫര്‍ നിരസിച്ചതോടെയാണ് ഡോക്ടര്‍ മര്‍ദ്ദിച്ചതായി കാണിച്ച് പരാതി നല്‍കിയതെന്നാണ് യുവനടി പോലീസിനോട് പറഞ്ഞത്. ഡോക്ടറെ മര്‍ദ്ദിച്ചെന്ന കേസിലാണ് നടിയും സുഹൃത്തുക്കളും അറസ്റ്റിലായത്

പീഡനവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണിലുണ്ട്. ആ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് ഫ്ളാറ്റില്‍ വെച്ച് പിടിച്ചെടുത്ത ഡോക്ടറുടെ ഫോണ്‍ തിരികെ നല്‍കാതിരുന്നത്. ബന്ധുവായ പരാതിക്കാരി വഴി ഫോണ്‍ പോലീസിന് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും യുവനടി പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ യുവനടി അടക്കം മൂന്നുപേരെയും ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് ഒളിവിലുള്ള ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി പറയുന്നു. മറ്റ്‌ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ പെരുമാറ്റദൂഷ്യത്തിന് സഹപ്രവര്‍ത്തകര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു.

Share post:

Popular

More like this
Related

‘അധികാരത്തിൽ വന്നാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിൻ്റെ ആഗോള തലസ്ഥാനമാക്കും’: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്.പി)  അധികാരത്തിലെത്തിയാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിന്റെ ആഗോള...

മട്ടന്നൂരിൽ അമ്മയേയും മകനേയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

മട്ടന്നൂർ : മട്ടന്നൂരിൽ അമ്മയേയും മകനേയും വെട്ടേറ്റ നിലയിൽ കണ്ടെത്തി. ജ്യോതി...

‘സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ല’;  വന്ദേമാതരം വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ലെന്ന്...