Thursday, October 8, 2026

‘ആണ്‍കുട്ടികള്‍ക്ക് മുടി നീട്ടിവളർത്താം; മാനസികമായി ബുദ്ധിമുട്ടിക്കരുത് ശിക്ഷിക്കരുത്’  : ബാലാവകാശ കമ്മീഷന്‍

Date:

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണ്ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ലെന്നും കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.

അതേസമയം മുടി സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നീളമുള്ള മുടി കെട്ടി വയ്ക്കുകയോ ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം.

ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 45 ദിവസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നു കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനും നീട്ടി വളര്‍ത്തിയ മുടി വെട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടും പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടി അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നു ആവശ്യപ്പെട്ട് കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും നല്‍കിയ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

Share post:

Popular

More like this
Related

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...