Monday, October 5, 2026

നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Date:

പാലക്കാട് : പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്ക്‌പോസ്റ്റിനടുത്താണ് അപകടം. അപകടത്തിൽ ഒരു യാത്രക്കാരി മരിച്ചു. ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് മരത്തിനും ബസ്സിനും ഇടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

രാവിലെ 9.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് വീണ ബസ് ബസ് മരത്തിൽ കുടുങ്ങിക്കിടനതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസ്സിൽ മുപ്പതോളാ യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....