Monday, October 5, 2026

മഴ, മണ്ണിടിച്ചിൽ : ദേശീയ പാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതത്തിന് പൂര്‍ണ്ണ നിരോധനം

Date:

ഇടുക്കി : ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാദ്ധ്യത മുന്നിൽ കണ്ട് ഗതാഗതത്തിന് നിയന്ത്രണം.
ദേശീയ പാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ഏതാണ്ട് 30 കിലോമീറ്റർ ഭാഗത്താണ് ഗതാഗത നിരോധനം.

ജില്ലയിൽ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങൾ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....