Monday, November 16, 2026

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്ത് പോലിസ് ; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

Date:

കൊച്ചി : ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ  മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ചോദ്യം ചെയ്ത് പോലീസ്. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കിയതായാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താനായി എഡിജിപി പി വിജയന്‍ ഇന്ന് ചേരാനെല്ലൂരിലെത്തും.

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. താനും ഭാര്യയും അറിയാതെയാണ് മകന്‍ കാറിന്റെ താക്കോലുമായി പോയതെന്ന് ജഡ്ജി പറഞ്ഞു. മകന് വാഹനം ഓടിക്കുമെന്ന് അറിയില്ലെന്നും മൊഴി നല്‍കിയതായാണ് സൂചന.

അഡീഷണല്‍ ജഡ്ജിക്കെതിരെ പോര്‍ട്ട്‌ഫോളിയോ ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ജഡ്ജി പോലീസ് സ്റ്റേഷനില്‍ പോയത് തെറ്റാണ്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ സ്‌റ്റേഷനില്‍ പോകുമ്പോള്‍ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം ഇന്നുണ്ടായേക്കും.

അതേസമയം, പ്രതിയായ 17 കാരന്‍ മുമ്പ് അമിതവേഗത്തില്‍ കാറോടിച്ച് സമൂഹമാധ്യമത്തില്‍ റീൽ പോസ്റ്റ് ചെയ്തിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ അപകടം വലിയ ചര്‍ച്ചയായതോടെ  ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു. 17 കാരന്‍ വാഹനം ഓടിച്ചിരുന്ന ചിത്രങ്ങളും 208 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

വൈകിയാണെങ്കിലും, കടുത്ത വിമർശനം ഉയർന്നുവന്ന പശ്ചാത്തലത്തിൽ പ്രതിയായ 17 കാരനെതിരെ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പും.  പ്രതിക്ക് 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് ലഭിക്കുന്നത് തടയാനാണ് നീക്കം. കൂടാതെ അപകടമുണ്ടാക്കിയ കാറിന്റെ ആര്‍ സി സസ്‌പെന്‍ഡ് ചെയ്യുമെന്നും അറിയുന്നു.

Share post:

Popular

More like this
Related

മാനവീയം വീഥിയിലെ വിലക്ക്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക്...

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...