Sunday, May 31, 2026

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

Date:

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ ഇയാളുടെ വീട് തകർത്തത്. മുൻപ് പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കെതിരെയും വീട് തകർക്കുന്ന നടപടി സ്വീകരിച്ചിരുന്നു.

സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിലെ ഡോക്ടറായ ഉമറാണ് ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും ഇയാളുടെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയാണ് കാറിൽ ഉമറിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് – ഇറാൻ ചർച്ചകൾ വഴിമുട്ടി ; നിർണ്ണായക യോഗത്തിൽ നിന്നും ട്രംപ് ഇറങ്ങിപ്പോയി

വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിൽ...

സിഎൻജി കിലോയ്ക്ക് രണ്ട് രൂപ വർദ്ധിപ്പിച്ചു; ഒരു മാസത്തിനിടെ രണ്ടാം വില വർദ്ധന

മുംബൈ : മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം (എംഎംആർ) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ...

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസ്: 5 ജില്ലകളിൽ പരിരോധനയുമായി എൻഐഎ

മലപ്പുറം : മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ...

ഒഎസ്എം പോർട്ടലിൽ ഇരുപതോളം ഉത്തരക്കടലാസുകൾ മാറിപ്പോയതായി സിബിഎസ്ഇ കണ്ടെത്തി – റിപ്പോർട്ട്

ന്യൂഡൽഹി : സിബിഎസ്ഇ ഈ വർഷം ആദ്യമായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിംഗ്...