Tuesday, September 1, 2026

ആവശ്യം തള്ളി ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Date:

ന്യൂഡൽഹി ∙ ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കെ.സുധാകരന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് (എൻഡിആർഎഫ്) എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ല. കേന്ദ്ര വ്യവസ്ഥകൾക്ക് അനുസരിച്ച്, എസ്ഡിആർഎഫിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താം.

ഓരോ പ്രകൃതി ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ചു പരിഗണിക്കുന്നതാണു രീതിയെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. വയനാട്ടിലെ ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളത്തിൽ നിന്നുള്ള വിവിധ എംപിമാർ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...