Wednesday, October 21, 2026

ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസര്‍ഗോഡ് വരെയും നീട്ടിയേക്കും

Date:

ന്യൂഡല്‍ഹി : കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍ഗോഡ് വരെയും നീട്ടിയേക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഈ രണ്ട് സർവ്വീസുകൾ നീട്ടാൻ ധാരണയായത്.

സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടുക. നിലവിൽ 03:15ന് ആലപ്പുഴയിൽ സർവ്വീസ് അവസാനിപ്പിക്കുന്ന ട്രെയിൻ തിരുവനന്തപുരത്തേക്ക് നീട്ടണമെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്. സർവ്വീസ് യാഥാർഥ്യമായാൽ ഉച്ചയ്ക്ക് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്കും വളരെയധികം പ്രയോജനപ്പെടും.

ഇതോടൊപ്പം തന്നെ ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസര്‍ഗോഡ് വരെ നീട്ടുന്നതിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. കാസർകോടേക്ക് എറണാകുളം ഭാഗത്ത് നിന്ന് രാത്രി യാത്രയ്ക്ക് ട്രെയിൻ വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഉച്ചയ്ക്ക് 03:50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:10 ഓടെയാണ് നിലവിൽ കണ്ണൂരിൽ സർവ്വീസ് അവസാനിക്കുന്നത്.

ആലപ്പുഴ എക്സിക്യൂട്ടിവിലെത്തുന്ന പയ്യന്നൂർ – കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണൂരിൽ നിന്ന് കെഎസ്ആർടിസി ബസിനെ ആശ്രയിച്ചാണ് നിലവിൽ യാത്ര തുടരുന്നത്. ഈ ട്രെയിൻ സർവ്വീസ് നീട്ടണമെന്നതതും ദീർഘകാലമായുള്ള ആവശ്യമാണ്. വൈകീട്ട് 05:08ന് എറണാകുളം ജങ്ഷനിലും 05:23 എറണാകുളം ടൗണിലുമെത്തുന്ന ട്രെയിൻ രാത്രി 10:22ന് കോഴിക്കോട് എത്തും. ഈ ഭാഗത്ത് നിന്ന് കാസർഗോഡേക്ക് രാത്രിയിൽ ട്രെയിൻ വേണമെന്നത് വളരെക്കാലയമുള്ള ആവശ്യമാണ്.

Share post:

Popular

More like this
Related

‘കുടുംബത്തോടൊപ്പം അൽപ്പസമയം ചെലവിടൂ’: സിജെപി വളണ്ടിയർമാരോട് ആഹ്വാനം ചെയ്ത് അഭിജിത് ദീപ്കെ

ന്യൂഡൽഹി : ദീപാവലി , ഹോളി ഉത്സവകാലത്ത് കുടുംബത്തോടൊപ്പം അൽപ്പസമയം ചെലവിടാൻ...

ഡൽഹിയിൽ പ്രതിഷേധം തുടർന്ന് സിപിഐ(എം); ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള...

‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി

ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി...