Wednesday, November 11, 2026

‘കുടുംബത്തോടൊപ്പം അൽപ്പസമയം ചെലവിടൂ’: സിജെപി വളണ്ടിയർമാരോട് ആഹ്വാനം ചെയ്ത് അഭിജിത് ദീപ്കെ

Date:

ന്യൂഡൽഹി : ദീപാവലി , ഹോളി ഉത്സവകാലത്ത് കുടുംബത്തോടൊപ്പം അൽപ്പസമയം ചെലവിടാൻ ശ്രമിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്ത് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. വരാനിരിക്കുന്ന ഉൽസവ ദിനങ്ങളിൽ സി ജെ പി പ്രവർത്തകർ തങ്ങളുടെ കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് അവരുടെ ആശങ്കകൾ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുമെന്നും അതിനാൽ അവർക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റുകളും അതിക്രമങ്ങളും നേരിടേണ്ടി വന്നാലും പ്രകോപനങ്ങൾക്കോ വെറുപ്പിനോ വഴിപ്പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “നാം എന്താണോ വെറുക്കുന്നത്, അതായി നമ്മൾ മാറരുത്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പ്രസ്ഥാനം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും അഹിംസയുടെയും മാർഗ്ഗത്തിൽ തന്നെ തുടർന്നും മുന്നോട്ട് പോകുമെന്ന് അദ്ദേഹം ‘എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

സിജെപിയുടെ സഹനേതാക്കളായ സൗരവ് ദാസ് , അശുതോഷ് റാങ്ക എന്നിവരെ സഹോദരങ്ങളെന്നാണ് ദിപ്കെ വിശേഷിപ്പിച്ചത്. ജന്തർ മന്ദിറിലെ പ്രതിഷേധത്തെത്തുടർന്ന് കസ്റ്റഡിയിലായ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 21 വരെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി നീട്ടിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെയും ബിആർ അംബേദ്കറുടെയും ആശയങ്ങളെ വിടാതെ മുറുകെ പിടിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. പ്രസ്ഥാനത്തിന്റെ വികാരങ്ങളും കരുണയും ബലഹീനതയല്ല, മറിച്ച് ഏറ്റവും വലിയ ശക്തിയാണെന്നും ദിപ് കെ ഓർമ്മപ്പെടുത്തി.

Share post:

Popular

More like this
Related

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം...

‘വൈദ്യുതിമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ തീരുമാനം; ആവശ്യത്തിന് വൈദ്യുതി ഉണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു’: പി ജയരാജന്‍

പത്തനംതിട്ട : ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ശബരിമലയിലെ വഴിപാട് അരി തട്ടിച്ചു; ബോർഡിന് നഷ്‌ടം 42 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം : ശബരിമലയിലെ വഴിപാട് അരി കടത്തി കരാറുകാരൻ. 1.63 ലക്ഷം...

മകരവിളക്ക് വരെ പ്രതിദിന ബംഗളൂരു – പമ്പ ബസ് സർവ്വീസുമായി കർണാടക ആർടിസി

ബംഗളൂരു : ശബരിമല മണ്ഡല - മകരവിളക്ക് കാലയളവിൽ ബംഗളൂരുവിൽ നിന്ന്...