Wednesday, November 18, 2026

ചെന്നൈ-തിരുപ്പതി ഹൈവേയിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച്  അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു

Date:

ചെന്നൈ: ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രി കണ്ടെയ്‌നർ ട്രക്കും കാറും നേർക്കുനേർ  കൂട്ടിയിടിച്ച് അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും  ചെയ്തു.

ചെന്നൈ എസ്ആർഎം കോളജിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളായ ഇവർ ഓംഗോളിലേക്ക് പോകുകയായിരുന്നുവെന്ന് രക്ഷപ്പെട്ട രണ്ടുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു.

നിതീഷ് വർമ ​​(20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്.  ഇവരുടെ സുഹൃത്തുക്കളായ ചൈതന്യ (20), വിഷ്ണു (20) എന്നിവർ അപകടനില തരണം ചെയ്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

ചെന്നൈ-തിരുപ്പതി ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ എതിരെ വന്ന എംയുവി രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ച് തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന ; ലഷ്‌കര്‍ നേതാവ് പിടിയിലായതായി സൂചന

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ  ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന....

‘പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം തന്നെ’; മുഖ്യമന്ത്രി വിഡി സതീശൻ്റെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്...

ഡോക്ടറില്‍ നിന്നും 10 ലക്ഷം തട്ടി; DCC അംഗവും AKG സെന്റര്‍ ആക്രമണക്കേസ് പ്രതിയുമായ  സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിസിസി അംഗവും എകെജി സെന്റര്‍ ആക്രമണക്കേസിലെ...