Thursday, October 22, 2026

കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മക്ക് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കെ പി ഉദയഭാനു ; ’50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’

Date:

പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടിസിലെ ആവശ്യം. . ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.

കെ പി ഉദയഭാനു പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി എന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ കെ പി ഉദയഭാനു പരാതി നൽകിയിരുന്നത്.

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്ന കെ പി ഉദയഭാനുവിൻ്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് ഉദയഭാനു വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് ശ്രീനാദേവി കുഞ്ഞമ്മ മാപ്പ് എഴുതി നൽകണമെന്നും 15 ദിവസത്തിനകം മറുപടി നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ ; വ്യക്തിഗത ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി : കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി)യുടെ പ്രതിഷേധവുമായി തനിക്ക് യാതൊരു...

ഗതാഗത കമ്മീഷണര്‍ക്ക് പിന്നാലെ സെക്രട്ടറി ടി വി അനുപമയ്ക്കും സ്ഥാനചലനം

തിരുവനന്തപുരം : ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി. ഗതാഗത...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ‘ നാളെ ഹാജരാകാനാകില്ല’, ഇഡിക്ക് മറുപടി നല്‍കി പിണറായി വിജയന്‍

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍...