Sunday, July 12, 2026

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു

Date:

തൃശ്ശൂര്‍ : മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. വര്‍ഷങ്ങളായി പര്‍ക്കിന്‍സണ്‍ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടുതവണ(2006, 2011) നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ചു.

1980-ൽ ഡിവൈഎഫഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനരംഗത്തേയ്ക്കെത്തിയ ബാബു എം. പാലിശ്ശേരി 1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. 84-ല്‍ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

റിട്ട. ഇന്‍കംടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമന്‍നായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്തമകനാണ് ബാബു എം. പാലിശ്ശേരി. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശ്ശേരി, അഖില്‍ പാലിശ്ശേരി. സംസ്‌ക്കാരം ബുധനാഴ്ച

1 COMMENT

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘തിരുത്തൽ വേണം; തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’: സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി : കേരളത്തിലെ അസാധാരണ തെരഞ്ഞെുപ്പ് തോൽവിയിൽ ആഴത്തിൽ തിരുത്തൽ വരുത്തണമെന്ന്...

പ്രിയ ഗായികക്ക് വിട; ജാനകിയമ്മയ്ക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര-രാഷ്ട്രീയ ലോകം

ശനിയാഴ്ച അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിക്ക് സ്മരണാജ്ജലികൾ അർപ്പിച്ച്...

ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ...