Wednesday, September 30, 2026

സർക്കാർ ഓണാഘോഷം ആഗസ്റ്റ് 24 മുതൽ, 35 വേദികൾ; സമാപന ദിനത്തിൽ ഉപരാഷ്ട്രപതി വിശിഷ്ടാഥിതി

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. 35 വേദികളിലായാണ് ഇത്തവണത്തെ ഓണാഘോഷം. ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ട്രേഡ് ഫെയർ 21 ന് മന്ത്രി മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. വിശിഷ്ട അഥിതിയായി സമാപന ദിനത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും. നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഓണം ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് ഓഗസ്റ്റ് 30ന് വർണാഭമായ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. 

ശുചിത്വ മിഷൻ ഹരിത ഓണമായി ആചരിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഓണം നിരീക്ഷിക്കും. ഓപ്പറേഷൻ തൂഫാൻ സ്കോഡും ഓണത്തിന്റെ ഭാഗമായി ഉണ്ടാകും. ഫെസ്റ്റിവൽ ഓഫിസിൽ ലോഗോ പ്രകാശനം നടന്നു.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...