Sunday, October 25, 2026

പി എസ് സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ അസാധാരണ നീക്കവുമായി ഗവർണർ; രാഷ്ട്രപതിക്ക്  ശുപാർശ

Date:

തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. യുവമോർച്ചയുടെയും എബിവിപിയുടെയും പരാതികൾ ഉൾപ്പെടുത്തിയാണ് ഗവർണർ രാഷ്ട്രപതിക്ക് കത്ത് നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ ശുപാർശ ചെയ്യുന്നത്.

പി എസ് സി നടത്തിയ പരീക്ഷകളും ചില നിയമനങ്ങളും സംശയത്തിലാകുകയും അന്വേഷണത്തിൽ ആസൂത്രണ ബോർഡിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അവർക്ക് മുമ്പാകെ ഹാജരാകാൻ പി എസ് സി ചെയർമാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. കോടതിയിൽ നിന്ന് പോലും പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. അന്വേഷണം മുന്നോട്ട് പോകാത്തതിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്ക് തൊട്ടടുത്ത ദിവസമാണ് ഗവർണറുടെ  ശുപാർശാ വിവരവും പുറത്തുവരുന്നത്‌.

Share post:

Popular

More like this
Related

ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’

വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന...

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...