Sunday, October 25, 2026

ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’

Date:

[Photo Courtesy : X]

വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അതേസമയം, സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മുന്നോട്ട് വെയ്ക്കുന്നത്. അമേരിക്ക ഭീരുക്കളാണെന്നും എല്ലാം നശിപ്പിക്കുക എന്നതാണ് അവരുടെ ഉന്നമെന്നും ഇറാന്‍ പ്രസിഡന്റ് ആരോപിച്ചു.

ഇറാനെതിരെ ട്രംപ് നടത്തിയ യുദ്ധമാണ് എല്ലാ സാധനങ്ങളുടെയും വില കൂടാന്‍ കാരണമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വിമർശിച്ചു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ പ്രതികരണം. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്ന ഒരു കരാര്‍ താന്‍ നടപ്പിലാക്കിയിരുന്നു. അത് ഫലപ്രദമാണെന്ന് എല്ലാവരും അംഗീകരിച്ചതുമാണ്. അതിനായി തനിക്ക് ഒരു മിസൈല്‍ പോലും തൊടുക്കേണ്ടി വന്നില്ല. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് അത് സാദ്ധ്യമാക്കിയതെന്നും ഒബാമ വിശദീകരിച്ചു. ലോകവിപണിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാൻ തീരുമാനമെടുക്കുന്ന അവസ്ഥയാണ്. ഇതുകൊണ്ടാണ് എണ്ണവിലയും ഡീസല്‍ വിലയും കൂടിയത്. ഇതുകൊണ്ടാണ് മിക്കവാറും എല്ലാ സാധനങ്ങളുടെയും വില കൂടിയതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ആരോപിച്ചു.

2015-ല്‍ ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി ഒപ്പുവെച്ച ‘ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍’ (JCPOA) പ്രകാരം, ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് പകരമായി, യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താനും പരിശോധനകള്‍ക്ക് വിധേയരാകാനും ഇറാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, 2018-ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറി.

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...