Monday, October 12, 2026

തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

Date:

തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർ
ദൈവങ്ങളുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. 20- ഓളം കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഇത്തരത്തിൽ അസാധുവായത്. ഈ അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി ആവര്യപ്പെട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശം.

സിപിഎം കൗൺസിലർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടത്. 

Share post:

Popular

More like this
Related