Tuesday, July 14, 2026

വൈകിയാണെങ്കിലും ‘പാരക്വാറ്റ്’ നിരോധിച്ച് ഇന്ത്യ; നിരോധിച്ചത് ലോകമെമ്പാടും കൈവിട്ട മാരക കളനാശിനി

Date:

ന്യൂഡൽഹി : മാരക കളനാശിനിയായ പാരാക്വാറ്റ് പൂർണ്ണമായും നിരോധിച്ച് ഇന്ത്യ. ചൊവ്വാഴ്ച പുറപ്പെടുവിച്ച കരട് വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വരും. കാർഷിക വിദഗ്ധരും ശാസ്ത്രജ്ഞരും ഡോക്ടർമാരും ഒറ്റക്കെട്ടായി വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് ഇത്. പാരാക്വാറ്റ് ഡൈക്ലോറൈഡ് കണ്ടുപിടിച്ചതും നിർമ്മിച്ചതും ഉൾപ്പെടെ 70 ലധികം രാജ്യങ്ങളിൽ ഇതിന് നിരോധനം ഏർപ്പെടുത്തിയപ്പോഴും ഇന്ത്യൻ കൃഷിയിടങ്ങളിൽ നിയമപരമായി തന്നെ പാരാക്വാറ്റ് തളിക്കുന്നത് തുടർന്നു. ലോകത്തിലെ ഏറ്റവും വിഷമയമായ കളനാശിനികളിൽ ഒന്നായ പാരാക്വാട്ട് ഡൈക്ലോറൈഡിൽ നിന്ന് ഒടുവിൽ ഇന്ത്യയും മോചനം നേടിയത് ആശ്വാസമായി വിദഗ്ദർ വിലയിരുത്തുന്നു.

ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്ത്, 1968 ലെ കീടനാശിനി നിയമത്തിലെ സെക്ഷൻ 27 പ്രകാരം പാരാക്വാറ്റ് ഡൈക്ലോറൈഡിന്റെ ഇറക്കുമതി, നിർമ്മാണം, വിൽപ്പന, ഗതാഗതം, വിതരണം, ഉപയോഗം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചതായാണ് വിജ്ഞാപനം. കരട് വിജ്ഞാപനമായതിനാൽ, ഉത്തരവ് അന്തിമമാക്കുന്നതിന് മുമ്പ് എതിർപ്പുകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ 2026 ജൂലൈ 13 മുതൽ 30 ദിവസത്തെ സമയമുണ്ട്. അതേസമയം തന്നെ, കാൻസർ, നാഡീ സംബന്ധമായ അസുഖങ്ങൾ, ന്യൂറോടോക്സിസിറ്റി, പ്രത്യുൽപാദനപരമായ ദോഷങ്ങൾ തുടങ്ങി പരിസ്ഥിതി നാശങ്ങൾ വരെയുള്ള ആശങ്കകൾ കാരണം പല രാജ്യങ്ങളും നിരോധിച്ച  നിരവധി കീടനാശിനികളുടെ ഉപയോഗം ഇന്ത്യ ഇപ്പോഴും അനുവദിക്കുന്നു എന്നതും ആശങ്കയുണർത്തുന്ന ഭീതിയായി ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

ചെറിയ അളവിൽ പോലും മാരകമായേക്കാവുന്ന കളനാശിനിയാണ് പാരാക്വാറ്റ് എന്നാണ് വിദഗ്ദർ പറയുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യങ്ങളെ പരിഹരിക്കാൻ പ്രത്യേക മറുമരുന്ന് ഇല്ലാത്തതിനാൽ ഡോക്ടർമാർ ഇതിനെ ഏറ്റവും മാരകമായ കാർഷിക രാസവസ്തുക്കളിൽ ഒന്നായി കണക്കാക്കുന്നു. ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ, പാരാക്വാറ്റ് ശ്വാസകോശത്തെ തകരാറിലാക്കുകയും പലപ്പോഴും മാറ്റാനാവാത്ത ഫൈബ്രോസിസ് ഉണ്ടാക്കുകയും രോഗികൾക്ക് ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. വൃക്കകൾ, കരൾ, ചർമ്മം, കണ്ണുകൾ എന്നിവയെയും ഇത് സാരമായി ബാധിക്കും. ആകസ്മികമായി വായയിലാവുകയോ, നേർത്ത സ്പ്രേ മിസ്റ്റ് ശ്വസിക്കുകയോ, ചർമ്മത്തിലെ മുറിവുകളിൽ  സമ്പർക്കം പുലർത്തുകയോ ചെയ്യുന്നതിലൂടെ കർഷകരിൽ ഇത് ഗുരുതരമായ പാർശ്വഫലങ്ങളും മാരകമായ വിഷബാധയും ഉണ്ടാക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, ചൈന എന്നിവയുൾപ്പെടെ 70-ലധികം രാജ്യങ്ങൾ ഇതിന്റെ ഉപയോഗം നിരോധിച്ചത്.

അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ, പരാക്വാറ്റ് ഇന്ത്യയിൽ നിയമപരമായിതന്നെ നിരോധിക്കപ്പെടും. ഇറക്കുമതി, നിർമ്മാണം, വിൽപ്പന, ഗതാഗതം, വിതരണം, ഉപയോഗം എന്നിവയെല്ലാം നിയമവിരുദ്ധമാകും. പാരാക്വാറ്റ് ഫോർമുലേഷനുകൾക്കായി നൽകിയ എല്ലാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും റദ്ദാക്കപ്പെടും. സാധുവായ രജിസ്ട്രേഷനുകൾ കൈവശമുള്ള നിർമ്മാതാക്കൾക്കും ഡീലർമാർക്കും ആ സർട്ടിഫിക്കറ്റുകൾ രജിസ്ട്രേഷൻ കമ്മിറ്റിക്ക് തിരിച്ച് സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പാലിക്കപ്പെട്ടില്ലെങ്കിൽ  നിയമപരവും ശിക്ഷാപരവുമായ നടപടികൾ നേരിടേണ്ടിവരും. പരിശോധനകൾ നടത്തി നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അധികാരം നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ തേയില, ഉരുളക്കിഴങ്ങ്, പരുത്തി, റബ്ബർ, കാപ്പി, നെല്ല്, ചോളം, ഗോതമ്പ്, മുന്തിരി തുടങ്ങിയ ഒമ്പത് വിളകൾക്ക് മാത്രമെ പാരാക്വാറ്റ് ഔദ്യോഗികമായി ഉപയോഗിക്കാൻ അംഗീകാരള്ളതെങ്കിലും    വിവിധ സ്ഥലങ്ങളിൽ പാരാക്വാറ്റ് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു.  രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ, വിളവെടുപ്പിന് തൊട്ടുമുമ്പ്, വേഗത്തിൽ ഉണക്കുന്നതിനും തൊഴിൽ ചെലവ് കുറയ്ക്കുന്നതിനുമായി കർഷകർ പാരാക്വാറ്റ് തളിക്കാറുള്ളതായി ആരോപണമുയർന്നിരുന്നു. സമ്പൂർണ്ണ നിരോധനത്തിലേക്ക് സർക്കാർ എത്താനുള്ള ഒരു പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയാണ്

ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങൾ യൂറോപ്പിൽ നിരസിക്കപ്പെടുന്നതിൻ്റെ പ്രധാന കാരണവും ഇവിടുത്തെ ഫാമുകളിലെ അമിതമായ കാർസിനോജെനിക് രാസവസ്തുക്കളുടെ ഉപയോഗം തന്നെയാണ്.
പാരാക്വാറ്റിന് പുറമേ, ഗ്ലൈഫോസേറ്റ്, 2,4-ഡി, ഡൈമെത്തോയേറ്റ്, അസെഫേറ്റ് തുടങ്ങിയ വിവാദ രാസവസ്തുക്കളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടും ഇന്ത്യയിൽ തുടരുന്നു എന്നത് യാഥാർത്ഥ്യം.

Share post:

Popular

More like this
Related

കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെ മറികടന്ന് ചാൻസലർ വക ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ്...

ഓണക്കിറ്റൊരുക്കാൻ സർക്കാർ; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

തിരുവനന്തപുരം : ഓണക്കിറ്റ് ഒരുക്കാനുള്ള പദ്ധതിയിട്ട് സംസ്ഥാന സർക്കാർ. എഎവൈ വിഭാഗത്തിന്...

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കിയേക്കും; താഴമൺ കുടുംബത്തിന്റെ നിർദ്ദേശം അംഗീകരിക്കാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ...