Tuesday, September 15, 2026

തായ്‌ലൻഡ് കഫേയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ ബോധരഹിതരായി വീണു; ആശുപത്രിയിൽ എത്തിച്ച 4 പേരിൽ ഒരാൾ മരിച്ചു

Date:

(Photo Courtesy : X)

ഫുക്കറ്റ് : തായ്‌ലൻഡിൽ ഫുക്കറ്റിലെ ഒരു കഫേയിൽ ബോധം നഷ്ടപ്പെട്ട് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് ഇന്ത്യൻ വിനോദസഞ്ചാരികളിൽ ഒരാൾ മരിച്ചതായി ചൊവ്വാഴ്ച ഇവിടുത്തെ ഇന്ത്യൻ എംബസി അറിയിച്ചു. 26 കാരനായ കുശാഗ്ര അഗർവാൾ ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. മെയ് 9 നായിരുന്നു സംഭവം. വിഷയത്തിൽ തായ് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് എംബസി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എംബസി നൽകിയിട്ടില്ല.

“ദു:ഖത്തിന്റെ ഈ വേളയിൽ മരണപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുന്നതിനായി എംബസി ഉദ്യോഗസ്ഥർ അവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്.”- എംബസി പ്രസ്താവനയിൽ പറയുന്നു.

കതു ജില്ലയിലെ കമല ബീച്ച് പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അഞ്ച് ഇന്ത്യക്കാർ ഒരുമിച്ച് കഫേയിൽ എത്തിയതായി കഫേയിലെ സുരക്ഷാ ജീവനക്കാർ പറഞ്ഞു. പുലർച്ചെ 1.54 ഓടെ അവരിൽ നാലുപേർ ഓരോരുത്തരായി ബോധം നഷ്ടപ്പെട്ട് വീണതായാണ് റിപ്പോർട്ട്. അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരാൾ മരിച്ചതായി പോലീസിന് വിവരം ലഭിച്ചു. ബാക്കിയുള്ള മൂന്ന് പേരുടെ നില തൃപ്തികരമാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ ; 73 പദ്ധതികൾക്കായി 40-ലധികം സർക്കാർ വകുപ്പുകൾ ഒന്നിക്കുന്നു

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന 'റീഇമാജിനിങ് കേരളം ' റൗണ്ട്...

തെറ്റ് തിരുത്താനുറച്ച് സിപിഎം ; താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍

കോഴിക്കോട് : എല്ലാ അര്‍ത്ഥത്തിലും തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് നടന്ന...