Tuesday, October 6, 2026

ജനങ്ങളുടെ പണം നശിപ്പിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസിൽ ജ്യോതിഷിയും!; നിയമനത്തിനെതിരെ  പ്രതിഷേധവുമായി സഖ്യകക്ഷികൾ

Date:

ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും (OSD) പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായും നിയമിച്ചതിൽ വിവാദം. റിക്കി രാധൻ്റെ നിയമനം മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം, വിസികെ തുടങ്ങിയ ടിവികെയുടെ സഖ്യകക്ഷികൾ പരസ്യമായി രംഗത്തെത്തി.

ഒരു ജ്യോതിഷിക്ക് എന്തിനാണ് ഒഎസ്ഡി തസ്തിക നൽകുന്നതെന്നും ഇത് ഭരണത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്നും കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ ചോദ്യമുയർത്തി.

ഒരു മതേതര സർക്കാരിൽ ഇത്തരം നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും വിസികെ ജനറൽ സെക്രട്ടറി ഡി. രവികുമാർ ആവശ്യപ്പെട്ടു.

പെരിയാറിനെ ആദർശപുരുഷനായി കാണുന്ന ടിവികെ പോലുള്ള ഒരു പാർട്ടിയിൽനിന്ന് ഇത്തരമൊരു തീരുമാനം പ്രതീക്ഷിച്ചില്ലെന്നും ഇത് പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെ തകർക്കുന്ന രാനെന്നും കരൂർ എംപി ജ്യോതിമണി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...