Tuesday, October 6, 2026

കേരളത്തിലെ കേന്ദ്ര ജീവനക്കാർക്ക് ഓണം അടിപൊളിയാക്കാം!; ശമ്പളവും പെൻഷനും ഓഗസ്റ്റ് 24ന് നൽകും

Date:

ന്യൂഡൽഹി : ഓണം അഘോഷിക്കാൻ കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും  ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും മുൻകൂറായി നൽകും. അതനുസരിച്ച്, ഓഗസ്റ്റ് 24-ന് തിങ്കളാഴ്ച തന്നെ സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകളിൽ ശമ്പളം വിതരണം ചെയ്യുമെന്നാണ  ഉത്തരവ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സ്പെൻഡിച്ചർ ഡിപ്പാർട്ടുമെന്റിൻ്റെതാണ് ഉത്തരവ്. കേരളത്തിലെ എല്ലാ കേന്ദ്രസർക്കാർ പെൻഷൻകാരുടെയും 2026 ഓഗസ്റ്റ് മാസത്തെ പെൻഷൻ ബാങ്കുകൾ/പി.എ.ഒ (PAO)-കൾ വഴി ഓഗസ്റ്റ് 24-ന് വിതരണം ചെയ്യാവുന്നതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഇത്തരത്തിൽ വിതരണം ചെയ്യുന്ന ശമ്പളം, വേതനം, പെൻഷൻ എന്നിവ അഡ്വാൻസ് തുകയായി കണക്കാക്കുക. ഓരോ ജീവനക്കാരന്റെയും പെൻഷൻകാരന്റെയും മുഴുവൻ മാസത്തെ ശമ്പളം, പെൻഷൻ എന്നിവ നിർണ്ണയിച്ച ശേഷം അഡ്ജസ്റ്റ്മെന്റ് ചെയ്യും. ഏതെങ്കിലും തരത്തിലുള്ള മറ്റ് അഡ്ജസ്റ്റ്മെന്റ്സ് ഉണ്ടെങ്കിൽ, അത് 2026 ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ തന്നെ നടത്തുന്നതായിരിക്കുമെന്നും എക്സ്പെൻഡിച്ചർ ഡിപ്പാർട്ടുമെന്റ് അറിയിച്ചു. ജോയിന്റ് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് സഞ്ജിത ശുക്ലയുടേതാണ് ഉത്തരവ്.

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...