Friday, October 2, 2026

ജയരാജന്‍റെ ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ച : വിഷയം അടഞ്ഞ അദ്ധ്യായമല്ല, ചർച്ച ചെയ്യും -എം.വി. ഗോവിന്ദൻ

Date:

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനത്തിൽ ഉയർന്നുവന്ന സംഘടന പ്രശ്നങ്ങളിലെ തീരുമാനം അടുത്ത സംസ്ഥാന സമിതി യോഗത്തിൽ. സംഘടന തലത്തിലെ തിരുത്തലുകൾ ചർച്ചക്ക് എടുത്തില്ലെന്നും അടുത്ത കമ്മിറ്റിയിൽ അതുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ ബി.ജെ.പി നേതാവുമായി ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങളിൽ ചർച്ചയുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി വിഷയം അടഞ്ഞ അധ്യായമല്ല. അടഞ്ഞ അധ്യായമാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയില്ലല്ലോ. മാധ്യമങ്ങൾ പറയുന്നതുപോലെ ബി.ജെ.പിയുമായി ഇ.പിക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം തുടർന്നു.

ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയ ശക്തികൾ പരസ്പരം ശക്തിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. യു.ഡി.എഫ് അതിനൊപ്പമാണ്. ബി.ഡി.ജെ.എസും ആർ.എസ്.എസും ചേർന്ന് എസ്.എൻ.ഡി.പിക്ക് അകത്ത് നടത്തുന്ന വർഗീയ നീക്കങ്ങളെ എതിർക്കും. പാർട്ടി എസ്.എൻ.ഡി.പിക്ക് എതിരല്ല. ആശയപരമായ വർഗീയവത്കരണത്തെയാണ് എതിർക്കുന്നത്. വെള്ളാപ്പള്ളി പറയുന്ന ഓരോന്നിനും മറുപടിയില്ല. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനുള്ള പ്രവർത്തനങ്ങളും സംഘ്പരിവാർ നടത്തുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കാസ പോലുള്ള സംഘടനകൾ അതാണ് ചെയ്യുന്നത്. ശാഖകൾ സ്ഥാപിച്ച് ക്ഷേത്രങ്ങൾ കൈയടക്കുകയാണ് ആർ.എസ്.എസ്. ദേവസ്വം ബോർഡ് ഇതു തടയണം. വിശ്വാസത്തിന് പാർട്ടി എതിരല്ല. പാർട്ടി അംഗമായതുകൊണ്ട് വിശ്വാസം മാറ്റിവെക്കണമെന്നില്ല. സ്വയം തീരുമാനിക്കാം. പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. പാർട്ടി മെംബർഷിപ്പിൽ വരുന്നവരെല്ലാം മാർക്സിസ്റ്റ് ആയി എന്നു കരുതേണ്ട. ഒരാൾ മാർക്സിസ്റ്റ് ആകാൻ കുറേ സമയമെടുക്കും.

തെറ്റുതിരുത്തൽ സ്ഥിരം അജണ്ടയാണ്. സർക്കാറിന്‍റെ മുൻഗണന സംബന്ധിച്ച് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പാർട്ടിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ്. മുൻഗണന നിശ്ചയിക്കാതെയാണ് പ്രവർത്തിച്ചത്. എല്ലാം നിർവഹിക്കാൻ കഴിയുമെന്നായിരുന്നു ധാരണ. പുതിയ സാഹചര്യത്തിൽ മുൻഗണന നിശ്ചയിച്ചു. ഒരാൾക്ക് മാത്രമായി തിരുത്തില്ല. ആരൊക്കെ തിരുത്തണമോ അവരെല്ലാം തിരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...

‘വർക്ക് ഫ്രം ഫോറസ്റ്റ്’; സഞ്ചാരികൾക്കായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ റിമോട്ട് വർക്കിംഗ് സംവിധാനം ഒരുങ്ങി

തിരുവനതപുരം : സംസ്ഥാനത്തിന്റെ സംരക്ഷിത വനങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കുന്ന ആദ്യത്തെ...