Sunday, September 6, 2026

നിപ: ഉറവിടം അമ്പഴങ്ങയെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്

Date:

മലപ്പുറം: പാണ്ടിക്കാട്ട് നിപ ബാധിച്ച് മരിച്ച വിദ്യാർഥി വവ്വാലിന്‍റെ സാന്നിധ്യമുള്ള സ്ഥലത്തുനിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പിന്​ ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പഴങ്ങയിൽനിന്ന്​ തന്നെയാകാം വൈറസ്​ ബാധയേറ്റതെന്ന നിഗമനത്തി​ലാണ്​​ നിലവിൽ വകുപ്പ്​​. എന്നാൽ, ഇക്കാ​ര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്രശ്രമത്തിലാണ്​. ഇതിനുശേഷമാകും ഉറവിടത്തെക്കുറിച്ച്​ കൂടുതൽ വ്യക്തത നൽകുക.

രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിദ്യാർഥി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ്​ കഴിച്ചതെന്ന്​ ആരോഗ്യപ്രവർത്തകർക്ക്​ ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട്​ സുഹൃത്തുക്കളിൽനിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കളിക്കാൻ പോയ സമയത്ത്​ നാട്ടിലെ ഒരു മരത്തിൽനിന്ന്​ അമ്പഴങ്ങ പറിച്ച്​ കഴിച്ചതായി സൂചന ലഭിച്ചത്​. ഇക്കാര്യം തന്നെയാണ്​ തിങ്കളാഴ്ച രാവിലെ മലപ്പുറത്ത്​ നടന്ന നിപ അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയത്​.

വിദ്യാർഥി മറ്റു ജില്ലകളിൽ യാത്രപോയത് വളരെ മുമ്പാണ്. അതിനാൽ മറ്റു ജില്ലകളിൽ നിന്ന്​ വൈറസ്​ ബാധയേൽക്കാൻ സാധ്യതയില്ല. സുഹൃത്തുക്കളിൽനിന്ന്​ ലഭിച്ച വിവരപ്രകാരം നാട്ടിലെ മരത്തിൽനിന്നാണ്​ പഴം കഴിച്ചതെന്ന്​ ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റു കുട്ടികൾ ഈ പഴം കഴിച്ചിട്ടില്ലെന്നുമാണ്​ അറിയിച്ചത്​.

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആരും വവ്വാലുകളുടെ ആവാസവ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചുവിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടത്തിനും വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി കൂടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പരാതിയോ പരിഭവമോ ഉണ്ടെങ്കിലും സിപിഎമ്മുകാർ പാർട്ടിക്കെതിരായി വോട്ട് ചെയ്യാൻ പാടില്ല, അത് പാർട്ടിയുടെ ഭരണഘടനാ ലംഘനമാണ്’ – എം.എ.ബേബി

ന്യൂഡൽഹി: തീരുമാനങ്ങളിൽ പരാതിയോ പരിഭവമോ ഉണ്ടെങ്കിലും സിപിഎമ്മുകാർ പാർട്ടിക്കെതിരായ വോട്ട് ചെയ്യുന്നതിലേക്ക്...

ചെന്നൈയിൽ ടിവികെ നേതാവിനെ നടുറോഡിൽ  വെട്ടിക്കൊലപ്പെടുത്തി; 5 പേർ കസ്റ്റഡിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ...

കടുത്ത ചൂട്, സംസ്ഥാനത്ത് 3 ദിവസം ഉയർന്ന താപനിലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം :  സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം...