Friday, October 2, 2026

കള്ളാടി ദുരന്തം : മരണസംഖ്യ അഞ്ചായി, മൂന്ന് പേർക്കായി തിരച്ചിൽ ഊർജ്ജിതം

Date:

കല്പറ്റ : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്. തിരച്ചിൽ മേഖലയിലെ സോൺ ഒന്നിൻ്റെ ഭാഗത്ത് നിന്നും പുഴയ്ക്കുള്ളിൽ നിന്നുമാണ് വ്യാഴാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് മന്ത്രിമാരായ ടി സിദ്ദിഖുംഎപി അതിൽ കുമാറും പറഞ്ഞു.

“ദുരന്തബാധിത പ്രദേശത്തെ സോൺ 1, സോൺ 2 മേഖലകളിൽ തിരച്ചിൽ ശക്തമായി തുടരും. പുഴയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇനി തിരച്ചിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക,” അനിൽ കുമാർ വ്യക്തമാക്കി. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം വൈത്തിരി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തുമെന്നും തുടർന്ന് മൃതദേഹം കേടുപാടുകൂടാതെ സൂക്ഷിക്കാനുള്ള എംബാമിംഗ് നടപടികൾക്കായി കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.
തുരങ്കപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിഞ്ഞാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സും പോലീസും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് നാല് സോണുകളിലായി നടത്തുന്ന തിരച്ചിൽ ദൗത്യത്തിൽ പങ്കെടുക്കുന്നത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ദുരന്തബാധിത പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ നേരിട്ട് കണ്ട നേതാക്കൾ, ഇവർക്ക് ആവശ്യമായ മികച്ച ചികിത്സയും സഹായങ്ങളും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...