Thursday, September 10, 2026

സുഗതന്റെ അവധി അപേക്ഷയിൽ തീരുമാനം മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ ; ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം

Date:

തിരുവനന്തപുരം :കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ തീരുമാനമെടുത്തത്
മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെയാണെന്നാണ് വിവരം. ഇതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിൻ്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന തദ്ദേശവകുപ്പിൻ്റെ
നിർദ്ദേശം ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയായിരുന്നു. തദ്ദേശ വകുപ്പിൻ്റെ അഭിപ്രായം ആഭ്യന്തരവകുപ്പിൻ്റെ ഭാഗമാക്കിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

ആർ സു​ഗതന് കൗൺസിലിൽ പങ്കെടുക്കുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയ നടപടിയിൽ മേയർക്ക് പിൻബലമായത് ആഭ്യന്തര അണ്ടർ സെക്രട്ടറി നൽകിയ സർക്കുലറായിരുന്നു എന്നതാണ് ശ്രദ്ധേയം. അയോഗ്യത ഉണ്ടാവില്ലെന്ന് ആഭ്യന്തര വകുപ്പ് സുഗതന് കൊടുത്ത മറുപടിയിൽ  പറയുന്നുണ്ടെന്നും സുഗതന്റെ അപേക്ഷയിൽ, വോട്ടിനിട്ട് പാസാക്കാം എന്ന് നിർദ്ദേശമുണ്ടെന്നും മേയർ വ്യക്തമാക്കി.
അവധി അപേക്ഷ അംഗീകരിച്ചത് പരിശോധിക്കുമെന്നും നിയമവശം പരിശോധിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...