Friday, October 2, 2026

‘അപകട മുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; സമയബന്ധിതമായി ജനങ്ങളെ മാറ്റി പാർപ്പിച്ചില്ല’; പിണറായി വിജയൻ

Date:

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി  പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വയനാട്ടിൽ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തം നടന്ന ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിൽ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു

നിർമ്മാണത്തിനായി കൂട്ടിയിട്ട മണ്ണ് പൂർണ്ണമായും ഒലിച്ചുപോയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു.  മീനാക്ഷി പാലം സമീപത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കണം എന്ന് തീരുമാനിച്ചിട്ടും ഇതൊന്നും നടന്നില്ല. മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് തടയാൻ വേണ്ട നടപടി ഉണ്ടായില്ല. നിർദ്ദേശം നടപ്പാക്കാൻ സർക്കാർ എന്ന നിലയിൽ ഒന്നും സ്വീകരിച്ചില്ല. ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രം ഉൾപ്പെടെയുള്ള സഹായം നൽകണമെന്നും പിണറായി ആവശ്യപ്പെട്ടു.

ജനങ്ങൾ ഏറെ എത്തുന്ന വയനാട്ടിൽ അവരുടെ സുരക്ഷക്കായുള്ള മുൻ കരുതൽ എടുത്തില്ല. അതി തീവ്ര മഴ വരുമ്പോൾ അതുമായി ബന്ധപ്പെട്ട ജാഗ്രതക്ക് റെഡ് അലർട്ട് പ്രഖ്യാപിക്കണം. സന്ദർശന സ്ഥലത്ത് മന്ത്രിമാർ ഉണ്ടായിരുന്നു. പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. ആ മണ്ണ് ആകെ ഒലിച്ചു പോയിട്ടില്ല. എന്നാൽ അതിനോടൊപ്പമുള്ള ഒരുഭാഗം മണ്ണ് ഒലിച്ചു പോയി‌. സംഭവത്തിൽ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...