Wednesday, September 30, 2026

‘ഇത്രയും വലിയ അഴിമതിക്കാരൻ എങ്ങനെ സുപ്രധാന പദവികളിൽ തുടരുന്നു, ഇതെങ്ങനെ സാദ്ധ്യമാകുന്നു?’ – സർക്കാറിനോട് ഹൈക്കോടതി

Date:

കൊച്ചി : കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്നയാൾ ഇപ്പോഴും സർക്കാരിൻ്റെ സുപ്രധാന പദവികളിൽ തുടരുന്നതിൽ ആശ്ചര്യം രേഖപ്പെടുത്തി ഹൈക്കോടതി. കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോ‍ഡ്, റൂട്രോണികസ് എംഡി പദവികളിൽ ഇപ്പോഴും തുടരുന്നതിലായിരുന്നു കോടതിയുടെ വിമർശനം. ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ സർക്കാർ ഇരുത്തിയതെന്നും ഇത്തരം നിയമനം എങ്ങനെ സാദ്ധ്യമാകുന്നുവെന്നും ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് സിംഗിൾ ബഞ്ച് ഉത്തരവിട്ടു.

600 കോടിയുടെ കശുവണ്ടി അഴിമിതിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ വിചാരണ നേരിടണമെന്ന് കോടതി നിർദ്ദേശിച്ചതനുസരിച്ച് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയ ശേഷവും കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിൽ ഇപ്പോഴും തുടരുകയാണ്. ഈ സ്ഥാനത്ത് നിർന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.
ഖാദിബോർഡ്, റൂട്രോണികസ് എംഡി സ്ഥാനങ്ങൾക്ക് പുറമെ ഖാദി ക്ഷേമനിധി ബോ‍ഡ് ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ തസ്തികയിലും ഇയാൾ തുടരുകയാണെന്നും ഈ സ്ഥാനം വഹിക്കാൻ ഉദ്യോഗസ്ഥൻ യോഗ്യനല്ലെന്നുമായിരുന്നു ഹ‍ജിക്കാരന്‍റെ വാദം.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...