Thursday, September 10, 2026

പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗ്ഗനിർദ്ദേശം വേണമെന്ന്  സുപ്രീം കോടതി; ‘പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം’

Date:

ന്യൂഡൽഹി : സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍​ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ജന്തർ മന്ദറിലെ വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ഡൽഹി സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. പരിക്കേറ്റ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.

അസാധാരണ സാഹചര്യങ്ങളിൽ സേനകൾക്ക് ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഇതിൽ ഒന്നാണ് പെല്ലറ്റ് ഗൺ ഉപയോഗമെന്നും നീരീക്ഷിച്ചുകൊണ്ടാണ് പരിക്കേറ്റ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടത്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സനൽകണം. ഒപ്പം പെല്ലറ്റ് ഗൺ ഉപയോഗത്തിന് മാർഗനിർദേശം തയ്യാറാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആയുധങ്ങൾ സേനകൾക്ക് നൽകുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നീരീക്ഷിച്ചു. പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ വിന്യസിച്ച ആർ‌എ‌എഫിന്റെ ആയുധപ്രയോഗത്തിന്റെ വിവരങ്ങൾ സൂക്ഷിക്കാനും കോടതി നിർദ്ദേശമുണ്ട്.

അതേസമയം തന്നെ പെല്ലറ്റ് ഗൺ ഉപയോഗത്തിൽ ആർഎഎഫിന് ക്ലീൻ ചിറ്റ് നൽകുന്നതാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സേന നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് പെല്ലറ്റ് ഗൺ അടക്കം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനാൽ ആർഎഎഫ് ഉദ്യോഗസ്ഥനെതിരെ ഡൽഹി പോലീസ് കേസെടുത്താലും തുടർനടപടികൾക്ക് സിആർപിഎഫ് അനുമതി നൽകില്ല. പ്രോസിക്യൂഷൻ അനുമതിയടക്കം സിആർപിഎഫ് ഡിജി നൽകില്ലെന്നാണ് വിവരം. ഭയമില്ലാതെ ചുമതലകൾ നിർവ്വഹിക്കണമെന്നും നിയമാനുസൃതമായി പ്രവർത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്നും സ്ഥാപകദിന സന്ദേശത്തിൽ സിആർപിഎഫ് ഡിജി ജിപി സിങ് വ്യക്തമാക്കി.

പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് ലോഹ ഭാഗങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെയാണ് കണ്ടെത്തിയത്. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് തയ്യാറാക്കിയ മെഡിക്കോ – ലീഗൽ കേസ് റിപ്പോർട്ടിലാണ് ഈ പരാമർശം.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...