Friday, October 2, 2026

കൂട്ടപ്പിരിച്ചുവിടൽ : കോറോ ഹെൽത്ത് കമ്പനിയുടെ സർക്കാർ ഇടപെടലിനെതിരായ നീക്കം ഫലിച്ചില്ല; ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Date:

കൊച്ചി : കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ തൊഴിൽ വകുപ്പ് ഇടപെടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ ഹെൽത്ത് കമ്പനിക്ക് തിരിച്ചടി. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രിതല ചർച്ച വരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്നായിരുന്നു കമ്പനിയുടെ വാദം.

എന്നാൽ, തൊഴിൽ വകുപ്പിന്റെ നീക്കം സമവായ ശ്രമങ്ങളുടെ ഭാഗമാണെന്നും 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന പത്താം തീയതിയിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദ്ദേശിച്ചു. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് സമമായ ശ്രമങ്ങൾ നടത്താനാണ് കോടതി നിർദ്ദേശം.

അതിനിടെ കമ്പനി ഓഫീസിലേക്ക് വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധ മാർച്ച് നടത്തി. കമ്പനി നടത്തിയത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും സിഐടിയു പ്രതിഷേധത്തിൽ മുൻ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ചർച്ചയിൽ ധാരണ ആയില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കും എന്നും അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടൽ തേടുമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. അതിനിടെ ഇന്നും ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാനായില്ല. നാളെ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റിൽ ചർച്ച നടക്കും.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...