Friday, October 2, 2026

സർക്കാരിനെ തിരുത്തി ഹൈക്കോടതി; ‘പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകണം’

Date:

കൊച്ചി : സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഇടപെട്ട് ഹൈക്കോടതി. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും. സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തി. ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.

ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായത്തിന് ഇനി മുന്‍ഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പോലീസ് മേധാവിമാര്‍ പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിയമന പ്രക്രിയയില്‍ ജില്ലാ പോലീസ് മേധാവിമാരെ കൂടി ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം തള്ളി. പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ നടത്താനിരിക്കെയാണ് കോടതി നിര്‍ദ്ദേശം

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...