Friday, October 2, 2026

കടുത്ത നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല; ക്യൂവിൽ നിന്ന രോ​ഗി ​കുഴഞ്ഞ് വീണ് മരിച്ചു; നെയ്യാറ്റിൻകര സർക്കാർ ആശുപത്രിക്കെതിരെ പരാതി

Date:

തിരുവനന്തപുരം : കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ഡോക്ടറെ കാണാൻ നെയ്യാറ്റിൻകര സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ഡോക്‌ടറെ കാണാൻ അനുവദിക്കാതെ ക്യുവിൽ പിടിച്ച് നിർത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. 

പരാതി ഉയർന്നതോടെ അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ.നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...