Monday, October 26, 2026

‘കർണാടകയിൽ കന്നഡികനാണ് പരമാധികാരി,  ബോധപൂർവ്വം ജോലി വിവേചനം കാട്ടിയാൽ ശക്തമായ നടപടി’: കമ്പനികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡികെ ശിവകുമാർ

Date:

ബംഗളൂരു : ബംഗളൂരുവിലെ ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ ജോലിയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുന്നുവെന്ന പരാതികളിൽ മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ബംഗളൂരുവിലെ ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളോ ഐടി കമ്പനികളോ കന്നഡക്കാരോട് വിവേചനം കാണിക്കുകയും അവരെ ജോലിയിൽ നിന്ന് ബോധപൂർവ്വം മാറ്റിനിർത്തുകയും ചെയ്താൽ സർക്കാർ അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കർണാടകയിൽ കന്നഡ സംസാരിക്കുന്നവർക്കാണ് പരമാധികാരം. ഒരു കാരണവശാലും പ്രാദേശിക ജനതയുടെ തൊഴിലവസരങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവരുടെ അവകാശങ്ങളും അന്തസ്സും സർക്കാരിന് പ്രധാനമാണ്.

ബെംഗളൂരു ലോകോത്തര സാങ്കേതിക കേന്ദ്രമായി വളർന്നതിൽ പ്രാദേശിക തൊഴിൽ ശക്തിയുടെ കഴിവുകൾക്കും അധ്വാനത്തിനും വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിൽ സംസ്ഥാനത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു യുവതിയുടെ വീഡിയോയാണ് ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഐടി കമ്പനികൾ റെസ്യൂമെയിൽ മാതൃഭാഷ ‘കന്നഡ’ എന്ന് രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥികളെ അഭിമുഖങ്ങളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് യുവതി ആരോപിച്ചു. പകരം തെലുഗു, തമിഴ് എന്നീ ഭാഷകൾ സംസാരിക്കുന്നവർക്ക് മുൻഗണന നൽകുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. ബെംഗളൂരുവിലെ പ്രാദേശിക കോളേജുകളിൽ നിന്നുള്ള ബിരുദധാരികൾക്ക് അവസരം നൽകുന്നതിന് പകരം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിൽ ആളുകളെ നിയമിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നതെന്നും യുവതി ആരോപിക്കുകയുണ്ടായി.

ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

Share post:

Popular

More like this
Related

ബ്രസീലിൽ ഇടതുപക്ഷം തന്നെ; ലുല ഡ സിൽവ നാലാം തവണയും പ്രസിഡന്റ്‌ പദത്തിലേക്ക്

സാവോ പൗലോ : ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ; ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം : ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക...

‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര...