Monday, September 21, 2026

വായ്പക്കുടിശ്ശിക സർക്കാർ സഹായധനത്തിൽ നിന്ന് ഈടാക്കാനാകില്ല – ബാങ്കുകളോട് ഹൈക്കോടതി

Date:

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിധരുടെ വായ്പക്കുടിശ്ശിക സർക്കാർ നൽകിയ സഹായധനത്തിൽ നിന്ന് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സഹകരണ ബാങ്കുകളടക്കമുള്ളവർക്ക് നിർദ്ദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു

ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തിൽനിന്ന് ബാങ്കുകൾക്ക് വായ്പക്കുടിശ്ശിക ഈടാക്കാനാകില്ല. അത് ട്രസ്റ്റ് നൽകുന്നതുപോലുള്ള സഹായമാണ്. ഇത്തരം സാഹചര്യങ്ങളിൽ സഹാനുഭൂതിയോടെയുള്ള നിലപാട് സ്വീകരിക്കാൻ ബാങ്കുകൾക്ക് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.

ദുരന്തബാധിതർക്ക് അനുവദിച്ച സഹായധനത്തിൽനിന്ന് വായ്പക്കുടിശ്ശിക ഈടാക്കിയ സംഭവം ഉണ്ടായോയെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. സഹായധനത്തിൽനിന്ന് ബാങ്കുകൾ ഇ.എം.ഐ. ഈടാക്കിയെന്ന മാധ്യമവാർത്തകൾ കൂടി കണക്കിലെടുത്താണ് കോടതി പ്രതികരണം.

ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യത്വപൂർണ്ണമായ സമീപനമാണ് ഉണ്ടാകേണ്ടത്. ആദ്യത്തെ അഞ്ചുദിവസം എല്ലാവരും കരയും. അതിനുശേഷം കാര്യങ്ങൾ മാറുകയാണ് ഉണ്ടാകുകയെന്നും കോടതി പറഞ്ഞു.

വയനാട് ദുരന്തത്തെത്തുടർന്ന് സ്വമേധയായെടുത്ത കേസാണ് കോടതി പരിഗണിച്ചത്. സർക്കാരും അമിക്കസ് ക്യൂറിയായ സീനിയർ അഭിഭാഷകൻ രഞ്ജിത് തന്പാനും റിപ്പോർട്ടുകൾ ഫയൽചെയ്തു.

ദുരന്തനിവാരണ അതോറിറ്റിയിൽ വിദഗ്ധരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലെ തീരുമാനം, വിദഗ്ധർ അടങ്ങിയ ഉപദേശകസമിതി രൂപവത്കരിച്ചിട്ടുണ്ടോ, ദുരന്തനിവാരണത്തിന് തയ്യാറാക്കിയ പ്ലാൻ, ഇതിനായി അനുവദിച്ച ഫണ്ട് എന്നിവയുടെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.

വിഷയത്തിൽ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. മറ്റുള്ള ഹർജികൾ അനുവദിക്കില്ലെന്നും വിഷയം അമിക്കസ് ക്യുറിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ ചില മേഖലയിൽ അപകടസാദ്ധ്യതയുണ്ടെന്ന മാധ്യമവാർത്തയിലും കോടതി വിവരങ്ങൾ ആരാഞ്ഞു. വിഷയം സെപ്റ്റംബർ ആറിന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...