Tuesday, November 10, 2026

മട്ടന്നൂരിൽ അമ്മയേയും മകനേയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

Date:

മട്ടന്നൂർ : മട്ടന്നൂരിൽ അമ്മയേയും മകനേയും വെട്ടേറ്റ നിലയിൽ കണ്ടെത്തി. ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21), എന്നിവരാണ് മരിച്ചത്. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയാണ് സംഭവം.

കഴിഞ്ഞ മാർച്ചിൽ സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് രാജേന്ദ്രൻ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളിൽ ഇരുവരേയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share post:

Popular

More like this
Related

‘അധികാരത്തിൽ വന്നാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിൻ്റെ ആഗോള തലസ്ഥാനമാക്കും’: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്.പി)  അധികാരത്തിലെത്തിയാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിന്റെ ആഗോള...

‘സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ല’;  വന്ദേമാതരം വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ലെന്ന്...