മലപ്പുറം : മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അംഗമായി നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയോട് ആലോചിച്ച ശേഷമല്ല മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം മുസ്തഫൽ ഫൈസിയെ അംഗമായി ഉൾപ്പെടുത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മായിന്‍ ഹാജിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. മായിന്‍ ഹാജിയില്‍ വലിയ പ്രതീക്ഷയുണ്ട്. ചെറുപ്പം മുതല്‍ സമസ്തയില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് മായിന്‍ ഹാജി. മുസ്‌ലിം ലീഗിന്റെ നോമിനിയാണ് മായിന്‍ ഹാജി, സമസ്തയുടെ ആളുമാണെന്ന് ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. സമസ്തയ്ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ന്യായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച ശേഷം മായിന്‍ ഹാജി പ്രതികരിച്ചത്.
