Monday, November 16, 2026

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിന് വിനയായി ശബ്ദസന്ദേശം ; സംഭവത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെ

Date:

കൊച്ചി : നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക സന്ദേശം പോലീസിന് ലഭിച്ചു. ശബ്ദസന്ദേശം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികളിലൊരാള്‍ അയാളുടെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശവും പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവുമാണ് പോലീസിന് ലഭിച്ചത്.

  അപകടം നടന്നതിനെക്കുറിച്ചും, അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ചും, അപകടത്തിന് മുമ്പ് മദ്യപിച്ചിരുന്നതിനെപ്പറ്റിയും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഉടന്‍ തന്നെ അവിടെ നിന്നും രക്ഷപ്പെടാനാണ് മറുതലയ്ക്കല്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതെന്നതും ശബ്ദസന്ദേശത്തിൽ വ്യക്തമാണ്.

അപകടം നടന്ന ഉടന്‍ തന്നെ ഒന്നാം പ്രതി സുഹൈല്‍ സജീവ് ആദ്യം പിതാവിനെയാണ് വിളിച്ചതെന്ന് പോലീസ് പറഞ്ഞു. ശബ്ദസന്ദേശം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ സുഹൈല്‍ സജീവ് അടക്കമുള്ള നാലു പ്രതികളുടേയും ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പോലീസിന്റെ തീരുമാനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുള്ള സാക്ഷികളെ തിരിച്ചറിയേണ്ടതുണ്ട്. ഇവരെ കണ്ടെത്തി മൊഴികള്‍ കൂടി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിക്കും.

അപകടസമയത്ത് സുഹൈല്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ട്. ഇതിനായുള്ള നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലും കൂടുതല്‍ തെളിവെടുപ്പുകളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഒക്ടോബർ 11 ന് പുലർച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാർ ബൈക്കിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്. .

Share post:

Popular

More like this
Related

മാനവീയം വീഥിയിലെ വിലക്ക്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : മാനവീയം വീഥിയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക്...

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...