Monday, October 26, 2026

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

Date:

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.  വിജിലന്‍സിനും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നാല് അപ്പീലുകളും ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അപ്പീലില്‍ ഇ ഡിയും വിജിലന്‍സും കെഎം ഷാജഹാനും നാലാഴ്ചയ്ക്കം മറുപടി നല്‍കണം. അന്വേഷണം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നും മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചോയെന്നും നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി ചോദിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായേക്കാം. അത് ഹൈക്കോടതിക്ക് ബാധകമല്ല. കോടതിയെ പഠിപ്പിക്കാന്‍ വരരുതെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി പറഞ്ഞു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണത്തില്‍ ഇടപെടരുത് എന്നും സര്‍ക്കാര്‍ ഇരട്ട നിലപാടെടുത്തു.

ഇ ഡി തോളില്‍ കയറുന്നുവെന്നും എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞതോടെ ഇ ഡിയുടെ അന്വേഷണത്തിന് നിലനില്‍പ്പില്ലാതായെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ എം ഷാജഹാന് രാഷ്ട്രീയ അജണ്ടയെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനായി മാറിയെന്നും ടി വീണയും മുഹമ്മദ് റിയാസും ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയിലെ നിയമപ്രശ്നങ്ങളില്‍ ഹൈക്കോടതി നവംബര്‍ 25ന് വിശദമായ വാദം കേള്‍ക്കും.

Share post:

Popular

More like this
Related

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിന് വിനയായി ശബ്ദസന്ദേശം ; സംഭവത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെ

കൊച്ചി : നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍...

ചേരാനല്ലൂർ അപകടം: പോലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : കൊച്ചി ചേരാനല്ലൂരിൽ തട്ടുകടക്കാരനായ സാധാരണക്കാരനെ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ...

‘പതിനേഴുകാരൻ ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെഴുതാൻ ആർക്കാണ് അധികാരം?’- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സാധാരണക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട...