Tuesday, October 20, 2026

നീറ്റ് പുന:പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഇന്ന് പുറത്തിറങ്ങും; ഡൗൺലോഡ് ചെയ്തെടുക്കാം

Date:

ന്യൂഡൽഹി : ജൂൺ 21 ന് നടക്കുന്ന നിറ്റ് യുജി പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഞായറാഴ്ച പുറത്തിറക്കും. NTA യുടെ ഔദ്യോഗിക നീറ്റ് വെബ്‌സൈറ്റിൽ നിന്ന്  ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. മുൻ വർഷങ്ങളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, NTA NEET UG 2026 പുന:പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായി നിശ്ചയിച്ചിട്ടുണ്ട്. പരീക്ഷ ജൂൺ 21 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5:15 വരെ നടക്കും.

മെയ് 3 ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അന്നത്തെ പരീക്ഷ  റദ്ദാക്കിയതിനെ തുടർന്നാണ് പുന:പരീക്ഷ നടത്താൻ തീരുമാനിച്ചത്.

മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും കർശനമായ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തി പരീക്ഷയുടെ നീതിയുക്തവും സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പ് വരുത്താനാണ് അധികാരികൾ ലക്ഷ്യമിടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏകദേശം 22.75 ലക്ഷം ഉദ്യോഗാർത്ഥികളാണ് NEET UG 2026 ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം മെയ് മാസത്തിൽ നടത്തിയ പരീക്ഷയ്ക്ക് 22.05 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

NTA NEET ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഹോംപേജിൽ ലഭ്യമായ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് അവരുടെ NEET UG 2026 റീ-പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ നമ്പർ, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടണ്ടത്.
വിശദാംശങ്ങൾ സമർപ്പിച്ചതിന് ശേഷം, അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും. ഉദ്യോഗാർത്ഥികൾ ഹാൾ ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന പേര്, അപേക്ഷാ നമ്പർ, പരീക്ഷാ കേന്ദ്ര വിശദാംശങ്ങൾ, റിപ്പോർട്ടിംഗ് സമയം എന്നിവ ഉൾപ്പെടെ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം.
വിശദാംശങ്ങൾ പരിശോധിച്ച ശേഷം, പരീക്ഷാ ദിവസം ഉപയോഗിക്കുന്നതിനായി അഡ്മിറ്റ് കാർഡിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കണം.

പരീക്ഷാ കേന്ദ്രത്തിലേക്ക് വരുമ്പോൾ, അഡ്മിറ്റ് കാർഡും ഒരു സാധുവായ ഫോട്ടോ ഐഡന്റിറ്റി പ്രൂഫും നിർബ്ബന്ധമായും കൈയ്യിൽ കരുതണം. എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ, തിരുത്തലുകൾക്കായി ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (NTA) ബന്ധപ്പെടണം

Share post:

Popular

More like this
Related

‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി

ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി...

ഒടുവിൽ വഴങ്ങി, വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിനും പ്രാതിനിധ്യം; തൊടിയൂർ മുഹമ്മദ് കുഞ്ഞി പുറത്തുപോകും

കോഴിക്കോട് : പ്രതിഷേധം ശക്തമാകവെ കാന്തപുരം വിഭാഗത്തിനും കേരള വഖഫ് ബോർഡിൽ...

‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്

ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം...

റെയിൽവെ പ്ലാറ്റ്ഫോമിലും ട്രെയിനിലും ഫോൺ ലൌഡ് സ്പീക്കറിൽ ഇട്ടാൽ 1000 രൂപ പിഴ; ആവർത്തിച്ചാൽ 6 മാസം ജയിൽ വാസവും 5000 രൂപ പിഴയും

കൊച്ചി : ട്രെയിനുകളിലും റെയിൽവെ പ്ലാറ്റ്ഫോം അടക്കമുള്ള പരിസരങ്ങളിലും മൊബൈൽ ഫോണുകൾ...