Monday, September 21, 2026

പുതിയ അഡ്വക്കേറ്റ് ജനറൽ അഡ്വ. ജാജു ബാബു, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി ; മന്ത്രിസഭായോഗ തീരുമാനം

Date:

തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമനങ്ങൾ നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അഡ്വക്കേറ്റ് ജനറലായി അഡ്വ. ജാജു ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി അഡ്വ. ടി. ആസഫലിയേയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

അഡ്വക്കറ്റ് ജനറലായിരുന്ന കെ. ഗോപാലകൃഷ്ണക്കുറുപ്പ് രാജിവെച്ച പശ്ചാത്തലത്തിലാണ് ജാജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിക്കാൻ തീരുമാനിച്ചത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജാജു ബാബു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജിയുടെ രാജി സ്വീകരിച്ചതായും, പകരം ടി. ആസഫലിയെ നിയമിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...