Tuesday, October 6, 2026

‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ  ആത്മഹത്യ ചെയ്യില്ല’: സഹോദരി നികിത

Date:

തിരുവനന്തപുരം : ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ്  വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പോലീസ് വാദം തള്ളി കുടുംബം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു.

“എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്.
അദ്ധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.
ഞങ്ങളെ മൂന്ന് പേരെയും മാതാപിതാക്കൾ ലോൺ എടുത്ത് തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. അങ്ങിനെ ലോൺ എടുത്ത് പറ്റിച്ച് പോകുന്നവർ അല്ല ഞങ്ങൾ. ആപ്പ് ലോണിന്റെ പേരിൽ അല്ല ആത്മഹത്യ ചെയ്തത്. നിതിന് മറ്റൊരിടത്തും ലോണുകൾ ഇല്ല. 3 മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും ബോൾഡ് ആയിട്ടാണ് അവൻ ജീവിച്ചത്. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ ഇട്ടെറിഞ്ഞു വന്നേനെ. അവന് നീതീ കിട്ടിയില്ലെങ്കിൽ ഞങ്ങളും ഇനി ജീവിച്ചിരിക്കില്ല. ആപ്പ് ലോണിന്റെ പേരിൽ ഒതുക്കി തീർക്കാൻ അനുവദിക്കില്ല.” – സഹോദരി നികിതരാജ് പറഞ്ഞു.

ഏപ്രിൽ 9ന് മാത്രം നിതിന്റെ ഫോണിലേക്ക് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽ നിന്ന് 98 സന്ദേശങ്ങളാണ് എത്തിയത്. വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും ഉൾപ്പെടെയാണിത്. നിതിൻ റഫറൻസ് നമ്പറായി നൽകിയിരുന്ന അദ്ധ്യാപിക ലതയുടെ ഫോണിലേക്കും ലോൺ ആപ്പുകാർ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫെബ്രുവരിയിൽ എടുത്ത 14,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടായിരുന്നു ഈ ഭീഷണി.
​

തന്റെ പേരിൽ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് അപമാനം നേരിട്ടത് നിതിനെ കടുത്ത മാനസിക വിഷമത്തിലാക്കി. അദ്ധ്യാപിക ഈ വിവരം പ്രിൻസിപ്പലിന് പരാതിയായി നൽകിയതിനെത്തുടർന്നാണ് നിതിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. പ്രിൻസിപ്പലിന്റെ ഓഫീസിലെ ചോദ്യം ചെയ്യൽ നിതിനെ കൂടുതൽ തളർത്തിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അദ്ധ്യാപിക പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് നിതിനെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്നാണ് പോലീസ് നിഗമനം.

ഓഫീസിൽ നിന്ന് നിധിൻ പൊട്ടിക്കരഞ്ഞു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനെ ശരിവെക്കുന്ന സാക്ഷിമൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട്. തന്റെ സഹോദരന്റെ മരണം വെറുമൊരു ലോൺ കുടിശ്ശികയുടെ പേരിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്ന് സഹോദരി നികിത രാജ് ആവർത്തിച്ചു. ഇതിനിടെ നിതിന്റെ മരണത്തിൽ ആരോപണവിധേയനായ അദ്ധ്യാപകൻ ഡോക്ടർ എം കെ റാമിന്റെ ക്ലിനിക് ഡിവൈഎഫ്ഐ പൂട്ടി. കണ്ണൂർ ചിറക്കുനിയിലെ ഡോക്ടർ റാം ദന്തൽ ക്ലിനിക്കാണ് പൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...