Wednesday, October 7, 2026

ബ്ലാക്ക് സ്പോട്ടുകളിൽ ഇനി പൊലീസ് – എംവിഡി സംയുക്ത പരിശോധന; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പ്രത്യേക കോമ്പിങ്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങൾ പതിവായ ബ്ലാക് സ്പോട്ടുകളിൽ പൊലിസ് – മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.  റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്തും. സംയുക്ത പരിശോധന നടത്തുന്ന കാര്യത്തിൽ ഡിജിപിക്ക് ഗതാഗത കമ്മീഷണർ കത്ത് നൽകി.

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.  ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ പൊലിസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാർ തുടങ്ങിയവർ പങ്കെടുക്കും. ബ്ലാക്ക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയായിരിക്കും യോഗത്തിലെ പ്രധാന ചർച്ച.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...