Wednesday, October 7, 2026

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി എഎപി ; കേജ്‍രിവാള്‍ ന്യൂഡൽഹിയിൽ, അതിഷി കൽകാജിയിൽ

Date:

ന്യൂഡൽഹി∙ 2025 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി (എഎപി). നാലാംഘട്ട പട്ടികയിൽ 38 സ്ഥാനാർത്ഥികളാണുള്ളത്. പാർട്ടി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലുമാണ് മത്സരിക്കുന്നത്.  മന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലും ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും സ്ഥാന്നാർത്ഥികളാവും.

2025 ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. എല്ലാ സീറ്റുകളിലും എഎപി ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാദ്ധ്യതകൾ എഎപി തള്ളി. പാർട്ടി സ്വന്തം ശക്തിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ മത്സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...