Saturday, September 12, 2026

ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം; വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്‌ത്‌ ശ്രീറാം സേന

Date:

ബംഗളൂരു : കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധിച്ച് ശ്രീറാം സേന. ഹുബ്ബള്ളിയിൽ കോളേജിലെത്തിയ വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്തായിരുന്നുപ്രതിഷേധം. .

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ശ്രീരാമ സേനയും ഹിന്ദു സംഘടനകളും  വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ഉദ്ദേശ്യമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഈ നീക്കം പ്രീണന രാഷ്ട്രീയമാണെന്നും ഈ നയം കാമ്പസുകളിൽ മതപരമായ ഭിന്നത വീണ്ടും ആളിക്കത്തിക്കുമെന്നും അവർ വ്യക്തമാക്കി.

സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്ക് ഹിജാബ്, പൂണൂൽ തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത്.

.

Share post:

Popular

More like this
Related

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്; വൈകിട്ട് പൂർണ്ണ ഗതാഗത നിയന്ത്രണം

കോഴിക്കോട് : അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെത്തിയ മലേഷ്യൻ...

‘യുഡിഎഫ് സർക്കാർ  ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായി പ്രതിപക്ഷ നേതാവ്...