Monday, September 21, 2026

ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അതീവ സംഘര്‍ഷത്തിലേക്ക്; മരണം മൂന്നായി, അഞ്ച് കമ്പനി ബിഎസ്എഫ് സേന കൂടി രംഗത്ത്

Date:

( Photo Courtesy : X )

കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ബംഗാള്‍ മുര്‍ഷിദാബാദിൽ അതീവ  സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. മരണം മൂന്ന് ആയി. പരുക്കേറ്റവർ നിരവധിയാണ്. സംഘർഷം നിയന്ത്രിക്കാൻ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ കൂടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദില്‍ നിരോധനാജ്ഞ തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. നിംതിത, ഷംഷേര്‍ഗഞ്ച്, ജംഗിപുര്‍, ജാഫ്രാബാദ് പ്രദേശങ്ങളില്‍ സംഘര്‍ഷം പടരാറുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് തീരുമാനം.

പോലീസുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അയയ്ക്കാന്‍ തയ്യാറാണെന്നും സൗത്ത് ബംഗാള്‍ ഫ്രോണ്ടിയര്‍ കര്‍ണി സിംഗ് ഷെഖാവത്ത് അറിയിച്ചു. മുര്‍ഷിദാബാദിലെ കലാപങ്ങളില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സേനയെ വിന്യസിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഗവര്‍ണര്‍ സ്വാഗതം ചെയ്തു. മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...