Monday, September 21, 2026

രാഹുൽ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തേക്കും ; തൽക്കാലം എംഎൽഎ സ്ഥാനം രാജിവെപ്പിക്കേണ്ടതില്ലെന്ന് സൂചന

Date:

തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ വിവാദത്തിലായ രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോൺഗ്രസ് എന്നറിയുന്നു. പകരം, പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് നിർത്തി തൽക്കാലം വിവാദങ്ങളിൽ നിന്ന് തലയൂരുക എന്നതാണ് ലക്ഷ്യം. രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി എന്നതിലേക്കെത്തിയതെന്നും സൂചനയുണ്ട്.

അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗവും പ്രത്യേകിച്ച് ഉമാ തോമസിനെയും ഷാനിമോൾ ഉസ്മാനേയും പോലുള്ള വനിതാ നേതാക്കളും ആവശ്യപ്പെടുന്നത്. ഇത്തരം സ്വഭാവവൈകല്യമുളളവർ പാർട്ടിക്ക് പുറത്തു പോകണമെന്ന ആവശ്യം വരെ ഉയർത്തിക്കഴിഞ്ഞു.

എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിനിർത്താനുമുള്ള തീരുമാനത്തിലാണ് കെപിസിസി എന്നറിയുന്നു. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കാതെ രാഹുലിനെ അവധിയെടുപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാൻ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതോടെ  സംസ്ഥാന രാഷ്ട്രീയകാര്യസമിതിയില്‍പ്പെട്ട നേതാക്കള്‍ തമ്മിലാണ് തിരക്കിട്ട ചർച്ച. തിങ്കളാഴ്ചയോടെ വ്യക്തമായ നിലപാടെടുക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...