Monday, September 21, 2026

നിയമസഭ ചേരാനിരിക്കെ രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ വീണ്ടും കലഹം ; സസ്‌പെൻഡ് ചെയ്ത വിവരം സ്പീക്കർക്ക് എഴുതി നൽകി പ്രതിപക്ഷ നേതാവ്

Date:

തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിൽ വീണ്ടും കലഹത്തിന് വഴിമരുന്നിടുകയാണ്. രാഹുലിനെ പാർട്ടിയിൽ നിന്ന്  സസ്‌പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് എഴുതി നൽകി. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുലിന് ഇനി കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമാവില്ല. സ്വതന്ത്ര എംഎൽഎ എന്ന രീതിയിലായിരിക്കും ഇരിപ്പിടം.

രാഹുലിനെതിരേ ഉയർന്ന ലൈംഗികാരോപണങ്ങൾ, പ്രത്യേകിച്ച് ഗർഭമലസിപ്പിക്കൽ വിഷയത്തിൽ ഓഡിയോ വരെ പുറത്തു വന്ന സ്ഥിതിക്ക് നിയമസഭയെ അത് പ്രക്ഷുഭ്തമാക്കിയേക്കും. അതുകൊണ്ടുതന്നെ രാഹുൽ നിയമസഭയിൽ എത്തുന്നതിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലെങ്കിലും നേരിടുന്ന ആരോപണത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അദ്ദേഹം സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. ആരോപണമുക്തനാകുന്നതുവരെ അദ്ദേഹം അവധിയെടുക്കട്ടെയെന്ന നിലപാടാണ് സതീശനുള്ളത്. രാഹുൽ സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാർക്കുള്ളത്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...